തിരുവനന്തപുരം: ശ്രീകാര്യം കൊലപാതകക്കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിന്റെ അന്വേഷണച്ചുമതല ശ്രീകാര്യം സിഐക്ക് നൽകിയിട്ടുണ്ടെന്നും 16 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുകയെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി.
കൃഷ്ണ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കമ്മീഷണർ നൽകിയ വിശദീകരണം ഇങ്ങനെ: “ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയത്.
മൂന്നാം പ്രതിക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നെന്നും പ്രതികൾ രണ്ടുപേരും മാറി മാറി മർദിച്ചതായും ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റുകൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.” കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

