എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് മന്ത്രി റോജി എം ജോണിനെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം സിദ്ധാർഥ്, കൊല്ലം സ്വദേശിയായ മറ്റൊരു യുവാവ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ എസ്എഫ്ഐ ഭാരവാഹികൾക്കെതിരെയും നടപടി ഉണ്ടായിട്ടുണ്ട്.
മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെ പത്ത് ദിവസത്തേക്കാണ് കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

