കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിന് സമീപം പൈലിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
ഇതിന്റെ ഭാഗമായി ശ്രീനാരായണ ജംക്ഷൻ (എസ്എൻ ജംക്ഷൻ) മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡ് ഭാഗം താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചു. ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ എസ്എൻ ജംക്ഷനിൽ നിന്ന് തിരിഞ്ഞ് പാലാരിവട്ടം ജംക്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കലൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണറും നേരിട്ട് സ്ഥലം സന്ദർശിച്ച് നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് പുതിയ യാത്രാ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.
ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ മുന്നോടിയായി 2026 നവംബർ 4 ബുധനാഴ്ച റോഡ് താൽക്കാലികമായി അടയ്ക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ മെട്രോ അധികൃതർ പൂർത്തിയാക്കും. തുടർന്ന് വ്യാഴാഴ്ച മുതൽ ട്രയൽ റൺ അടിസ്ഥാനത്തിൽ ഈ പാതയിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും.
ഈ ഗതാഗത നിയന്ത്രണം തുടർന്നുള്ള ഒരു മാസത്തേക്ക് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ യാത്രാ ക്രമീകരണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അഭ്യർഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

