ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതായി ആരോപണവുമായി ഭാരതീയ ജനതാ പാർട്ടി. ഈ മാസം 16 നും 19 നും ഇടയിൽ അദ്ദേഹം അമേരിക്ക സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും, ഇത് അരാജകവാദികൾക്കൊപ്പമുള്ള മറ്റൊരു അവധിക്കാല ആഘോഷമാണെന്നും ബിജെപി വൃത്തങ്ങൾ കുറ്റപ്പെടുത്തി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരപരിപാടികൾക്കിടയിൽ കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ തായ്ലൻഡ് സന്ദർശനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ മുൻനിർത്തി മോദിക്ക് വിദേശശക്തികളുടെ പിന്തുണയുണ്ടെന്നാരോപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെയാണ് ഈ വിഷയത്തിലുള്ള വാദപ്രതിവാദങ്ങൾ വീണ്ടും ചൂടുപിടിച്ചത്.
ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ വിദേശസന്ദർശനങ്ങളിലെ ദുരൂഹത ആരോപിച്ച് ബിജെപി ശക്തമായ നിലപാടുമായി മുന്നോട്ട് വന്നത്. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ഈ വിഷയത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
“Rahul Gandhi just cannot stay in the country!Rahul Gandhi about to enjoy another vacation& meet his Anarchic partners as he plans to travel to United States between 16th-19th.When he spends more time abroad, and less in the country how does Congress expects vote from people of India!There is no “Vote Chori”, there is only “Rahul Gandhi Ki KamChori”— Pradeep Bhandari(प्रदीप भंडारी) (@pradip103) November 3, 2026” എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. രാജ്യത്ത് നിൽക്കാൻ സമയമില്ലാത്ത സ്ഥിതിയാണ് രാഹുൽ ഗാന്ധിക്കുള്ളതെന്നും, രാജ്യത്ത് വോട്ട് ചോരിയല്ല മറിച്ച് അദ്ദേഹത്തിന്റെ സ്വന്തം ദൗർബല്യങ്ങളാണ് പ്രധാനം എന്നുമായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ വിമർശനം.
പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ തികച്ചും സുതാര്യമാണെന്നും എന്നാൽ കോൺഗ്രസ് നേതാവിന്റെ യാത്രകൾ ദുരൂഹമാണെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

