കർണാടകയിലെ ബെംഗളൂരു ഇന്ദിരാനഗറിലെ ഒരു കടയിൽ യുവതിയെ കത്തിമുനയിൽ നിർത്തി കവർച്ച നടത്താൻ ശ്രമം നടന്നു. സ്ഥാപനത്തിൽ അതിക്രമിച്ചുകയറിയ പ്രതി, യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിക്കുകയും തുടർന്ന് കാലുകൾ തുണികൊണ്ട് ബന്ധിക്കുകയും ചെയ്ത ശേഷമായിരുന്നു കവർച്ചാശ്രമം നടത്തിയത്.
എന്നാൽ നാട്ടുകാർ സ്ഥലത്ത് ഇടപെട്ടതിനെത്തുടർന്ന്, യുവതിയുടെ കഴുത്തിൽ കത്തിവെച്ച് അക്രമി ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവിൽ നാട്ടുകാർ ചേർന്ന് പ്രതിയെ സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇന്ദിരാനഗറിലെ കടയിലേക്ക് ഇടപാടുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. ഈ സമയം യുവതി കടയിൽ തനിച്ചായിരുന്നു.
യുവതിക്ക് നേരെ അതിക്രമം നടക്കുന്ന ദൃശ്യങ്ങൾ കടയുടമ തന്റെ മൊബൈൽ ഫോണിലൂടെ തത്സമയം സിസിടിവി വഴി കാണുന്നുണ്ടായിരുന്നു. ഉടൻതന്നെ ഉടമ തൊട്ടടുത്തുള്ള മറ്റൊരു കടയുടമയെ വിവരമറിയിക്കുകയായിരുന്നു.
അദ്ദേഹം സ്ഥലത്തെത്തി യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, അക്രമി യുവതിയെ മേശയ്ക്കടിയിൽ ഒളിപ്പിച്ചു നിർത്തി. തുടർന്ന് യുവതിയുടെ കഴുത്തിൽ കത്തി വെച്ചുകൊണ്ട് പ്രതി പുറത്തേക്ക് ഇറങ്ങുകയും ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടയിൽ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരിൽ ഒരാൾ പിന്നിൽ നിന്ന് ചാടി വീണ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ മർദ്ദിക്കുകയും ചെയ്തു.
സംഭവത്തിൽ യുവതിക്ക് മറ്റ് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അക്രമിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

