വിദേശത്ത് ജോലി ചെയ്യുന്ന പ്രിയപ്പെട്ടവരെ കാണാനായുള്ള കാത്തിരിപ്പും ഒടുവിലുണ്ടാകുന്ന അപ്രതീക്ഷിത കൂടിക്കാഴ്ചകളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈകാരികമായ ചർച്ചയാകാറുണ്ട്. അത്തരത്തിൽ നീണ്ട
566 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തി കുടുംബത്തിന് അദ്ഭുതകരമായ സർപ്രൈസ് നൽകിയിരിക്കുകയാണ് ഒരു യുവാവ്. ഈ ഹൃദയസ്പർശിയായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
‘yxshh_view’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘566 ദിവസങ്ങൾക്ക് ശേഷം അവരെ അത്ഭുതപ്പെടുത്താം’ എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
അപ്രതീക്ഷിതമായി മുന്നിൽ മകനെ കണ്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട കുടുംബാംഗങ്ങൾ വിതുമ്പുന്നതും, ഓടിയെത്തി മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്ന അമ്മയേയും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും.
ഒട്ടനവധി പേരുടെ കണ്ണീർനനയിക്കുന്നതാണ് ഈ വൈകാരിക മുഹൂർത്തം. ‘566 ദിവസങ്ങൾ, ഒടുവിൽ ആ നിമിഷമെത്തി’ എന്നാണ് ദൃശ്യങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന പ്രധാന ക്യാപ്ഷൻ.
ഈ ഹൃദയഹാരിയായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അനുകൂല പ്രതികരണങ്ങളുമായി എത്തിയിട്ടുള്ളത്. പ്രത്യേകിച്ചും പിതാവിന്റെ ഭാവമാറ്റങ്ങളെക്കുറിച്ചാണ് പലരും കമന്റുകളിൽ എടുത്തുപറഞ്ഞിരിക്കുന്നത്.
‘എപ്പോഴും ശക്തനായിരിക്കാൻ ശ്രമിക്കുന്ന അച്ഛൻ’ എന്നും, ‘തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ അച്ഛൻ പരമാവധി പാടുപെടുന്നുണ്ട്’ എന്നും ഒട്ടേറെപ്പേർ കുറിച്ചു. ‘ഒരു അപരിചിതന്റെ പ്രിയപ്പെട്ട
നിമിഷം കണ്ട് ഒരിക്കൽ കൂടി കണ്ണുനിറഞ്ഞു’ എന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചപ്പോൾ, ‘വളരെ മനോഹരം’ എന്നും ‘കണ്ണ് നിറഞ്ഞു’ എന്നും തുടങ്ങി നിരവധി അഭിനന്ദനങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

