ചങ്ങനാശേരി പൊലീസ് സ്റ്റേഷനുള്ളിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഒട്ടേറെ കേസുകളിലെ പ്രതിയായ മിഥുൻ, സാജു ജോജോ, അഭിഭാഷകനായ ജുബിൻ എന്നിവരാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ്, റിജോമോൻ ജോമോൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
മുനിസിപ്പൽ ആർക്കേഡ് പരിസരത്തുള്ള ഒരു കടയിൽ അതിക്രമം അഴിച്ചുവിട്ടതിനെ തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ചപ്പോഴും പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ഇവരെ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റത്. പിന്നീട് സെല്ലിനുള്ളിൽ അടച്ചിട്ടിട്ടും പ്രതികൾ പൊലീസുകാർക്ക് നേരെ അസഭ്യം വർഷം തുടർന്നു.
പ്രതികൾ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

