സംസ്ഥാനത്ത് റോഡപകടങ്ങളിലെ ജീവഹാനി ലഘൂകരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പുതിയ പദ്ധതിക്ക് രൂപം നൽകി. ‘ഗോൾഡൻ ഗോൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ അതിവേഗം ആശുപത്രികളിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള 108 ആംബുലൻസുകൾ ഒരേപോലെ സേവന സജ്ജമാക്കും. റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെടമെന്ന് മന്ത്രി കെ മുരളീധരൻ മുൻപ് വ്യക്തമാക്കിയിരുന്നു.
ഈ പദ്ധതിയൂടെ പ്രാരംഭഘട്ടം കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. ആധുനിക സാങ്കേതിക വിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്തിയാണ് പദ്ധതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിംഗ്, ജിപിഎസ് മാപ്പിങ് എന്നിവ ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

