സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവരുടെ വന്‍ തിരക്കും ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്ത് കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03.11.2026) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ എം.എസ്.
മാധവിക്കുട്ടി ഐ.എ.എസ് അവധി പ്രഖ്യാപിച്ചത്. ടൗണിലെ തിരക്കുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകാനിടയുള്ള യാത്രാബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ തീരുമാനം.
അതേസമയം, അധ്യയന നഷ്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി നാളെ സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്നും അവ അതത് സമയക്രമം അനുസരിച്ച് തന്നെ കര്‍ശനമായി നടക്കുമെന്നും ജില്ലാ കളക്ടര്‍ ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

