തിരുവനന്തപുരം: ശ്രീകാര്യത്ത് കാണാതായ പതിനേഴുകാരൻ അഭിറാമിന്റെ കൊലപാതകത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പ്രതികൾ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നത് അഭിറാമിന്റെ സുഹൃത്തിനെയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
പെൺകുട്ടിയുമായി പ്രണയത്തിലുണ്ടായിരുന്നത് അഭിറാമിന്റെ സുഹൃത്തായിരുന്നു. എന്നാൽ സുഹൃത്ത് അപകടം തിരിച്ചറിഞ്ഞ് പ്രതികൾ വിളിച്ച സ്ഥലത്തേക്ക് പോയില്ല.
പകരം സ്ഥലത്തെത്തിയ അഭിറാം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പിടിയിലായ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഉമർ എന്ന പ്രതിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാൾ കാപ്പ കേസിലടക്കം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്.
പ്രതികൾ സ്ഥിരം മദ്യപിക്കുന്ന സ്ഥലത്താണ് കൃത്യം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

