തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞദിവസം കാണാതായ അഭിറാം (17) എന്ന കുട്ടിയുടെ മൃതദേഹമാണ് കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലെ പറമ്പിൽ നിന്നും ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: “ഇന്നലെ മൂന്നുമണിയോടുകൂടി കൂട്ടുകാരൻ വിളിക്കുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ്. രാത്രി ആയപ്പോഴേക്കും ഫോൺ വിളിച്ചു ഉടനെ എത്തുമെന്ന് പറഞ്ഞു.
പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.” രാത്രി ഏറെ വൈകിയിട്ടും മകനെ കാണാതായതോടെ കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ ഇവരിൽ നിന്നും നിർണായക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ ശബ്ദത്തിൽ അഭിറാമിനെ വിളിച്ച് പാങ്ങപ്പാറയിലേക്ക് വരാൻ ആവശ്യപ്പെട്ടതായാണ് പ്രാഥമിക വിവരം.
ഈ കോളിനെ തുടർന്നാണ് കുട്ടി പാങ്ങപ്പാറയിലേക്ക് പുറപ്പെട്ടത്. വിവരമറിഞ്ഞ് കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

