തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി വേലൂപ്പാടത്ത് സൗഹൃദത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റു. മദ്യപാന സൽക്കാരത്തിനിടയിലുണ്ടായ വാക്കുതർക്കത്തിലാണ് എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റത്.
സംഭവത്തിൽ അരുൺ (43) എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ സ്വദേശിയാണ് പരിക്കേറ്റ അരുൺ.
സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തായ വേലൂപ്പാടം കിണർ ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയൻ (37) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വേലുപ്പാടത്തെ പ്രിയന്റെ വസതിയിൽ വെച്ചായിരുന്നു ഈ അരുതായ്മ അരങ്ങേറിയത്.
ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ പ്രിയന്റെ ഇരുചക്ര വാഹനം ഓടിക്കാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. വാഹനം നൽകാൻ പ്രിയൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

