തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടുമെന്ന വിവാദ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പിൻവലിച്ചു. ഇതുസംബന്ധിച്ച പുതുക്കിയ സർക്കുലർ പിന്നീട് പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നടപടി. കഴിഞ്ഞ ദിവസമാണ് 2025 സെപ്റ്റംബർ ഒന്നിന് ശേഷമുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവർക്ക് ബാധകമാകുന്ന രീതിയിൽ ഉത്തരവ് പുറത്തുവന്നത്.
കെ-ടെറ്റ് യോഗ്യത നേടാതെ പ്രൊമോഷൻ ലഭിച്ച ജീവനക്കാരെ അവരുടെ മാതൃ തസ്തികകളിലേക്ക് തന്നെ തിരികെ അയക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മുൻ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ളവ ശക്തമായ ആശങ്കയാണ് പ്രകടിപ്പിച്ചത്.
‘മരണം സംഭവിച്ചാലും […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

