കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം എക്സൈസ് സംഘം പിടികൂടി. ചങ്ങൻകുളങ്ങര കൊച്ചു മഠത്തിൽ വീട്ടിൽ ഗോപാല കൃഷ്ണൻ (49) ആണ് സംഭവുമായി ബന്ധപ്പെട്ട് എക്സൈസിന്റെ പിടിയിലായത്.
ഡ്രൈ ഡേ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി മദ്യം വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ ഉദ്യോഗസ്ഥരുടെ വലയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 124 കുപ്പികളിലായി ആകെ 62 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം എക്സൈസ് സംഘം കണ്ടെടുത്തു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എക്സൈസ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

