രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയിൽ മിഡ് സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടുമുൻപ് ഉണ്ടായ ദാരുണ സംഭവത്തിൽ 23 വയസ്സുള്ള എംബിഎ രണ്ടാം വർഷ വിദ്യാർഥിനി ജീവനൊടുക്കി. സർവകലാശാലാ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് വിദ്യാർഥിനി താഴേക്ക് ചാടിയത്.
ജയ്പുരിലെ ഗുർജാർ കി താഡിയിലെ പ്രേം നഗറിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് സർവകലാശാല അധികൃതർ പരീക്ഷ മാറ്റിവയ്ക്കുകയാണുണ്ടായത്.
പരീക്ഷ എഴുതാനായി ഹാളിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി വിദ്യാർഥിനിക്ക് ഒരു ഫോൺ കോൾ ലഭിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഈ കോളിന് തൊട്ടുപിന്നാലെയാണ് പെൺകുട്ടി കെട്ടിടത്തിന്റെ ആറാം നിലയിലേക്ക് വേഗത്തിൽ പോയത്.
പെൺകുട്ടി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിക്കുന്നത് മറ്റ് വിദ്യാർഥിനികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സഹപാഠികൾ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും വിദ്യാർഥിനി താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഉടൻ തന്നെ സർവകലാശാലയുടെ വാഹനത്തിൽ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. *(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

