ആലപ്പുഴ ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിൽ നിര്‍ണായക കോടതി വിധി പുറത്തുവന്നു.
കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. കേരളത്തില്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു കൂടി വഴി വച്ച അനന്തു കൊലപാതക കേസില്‍ 9 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.
സ്കൂളില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരിലായിരുന്നു ദാരുണമായ കൊലപാതകം. 2017 ഏപ്രില്‍ അഞ്ചിന് രാത്രി പത്തേമുക്കാലോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വയലാര്‍ രാമവര്‍മ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട പതിനേഴു വയസുകാരന് അനന്തു.
വയലാര്‍ നീലിമംഗലം ഷാപ്പിന് എതിര്‍വശത്തുളള മൈതാനത്തു വച്ച് പതിനഞ്ചിലധികം പേര് ചേര്‍ന്ന് അനന്തുവിനെ ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തു. തലയ്ക്കും കഴുത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സുഹൃത്ത് ചേര്‍ത്തല ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സ്കൂള്‍ ക്യാമ്പസിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. സ്കൂളിലെ പെണ്‍കുട്ടികളെ പുറത്തു നിന്നെത്തിയ ചിലര്‍ ശല്യം ചെയ്തിരുന്നു.
ഇതിനെ അനന്തു ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ട
അനന്തുവും കേസില്‍ പ്രതികളാക്കപ്പെട്ടവരും ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. ആര്‍എസ്എസിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അനന്തുവിന്റെ കൊലപാതകമുണ്ടായതെന്ന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണവും രാഷ്ട്രീയമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതി വയലാര്‍ സ്വദേശി ശ്രീക്കുട്ടന്, പത്താം പ്രതി അതുല്‍ എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ വീതം ഇരുവരും പിഴയൊടുക്കുകയും വേണം.
17 പ്രതികളുളള കേസില്‍ രണ്ടു മുതല്‍ 9 വരെയുളള പ്രതികളെ കോടതി വെറുതെ വിട്ടു. മറ്റ് ഏഴു പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഇവരുടെ വിചാരണ ചേര്‍ത്തലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പ്രത്യേക കോടതിയില്‍ നടന്നു വരികയാണ്.
ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി എം.ഷുഹൈബാണ് മുഖ്യ പ്രതികള്‍ രണ്ടു പേര്‍ക്ക് ശിക്ഷ വിധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

