സംസ്ഥാനത്ത് കെ-ടെറ്റ് (K-TET) യോഗ്യത നേടാതെ നിയമനവും സ്ഥാനക്കയറ്റവും നേടിയ അധ്യാപകരെ പിരിച്ചുവിടാൻ കർശന നിർദ്ദേശം. 2025 സെപ്റ്റംബർ ഒന്നിന് ശേഷം കെ-ടെറ്റ് ഇല്ലാതെ സർവീസിൽ പ്രവേശിച്ചവരെയാണ് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എയ്ഡഡ് സ്കൂളുകളിൽ അനർഹമായി നിയമനം ലഭിച്ച അധ്യാപകരെ അവരുടെ മാതൃ തസ്തികകളിലേക്ക് തന്നെ തിരികെ അയക്കാൻ സ്കൂൾ മാനേജർമാർക്കും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ യോഗ്യതയില്ലാത്ത അധ്യാപകർക്ക് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രത്യേക ഇളവുകൾ അനുവദിച്ചിരുന്നു.
ബോണ്ട് എഴുതി നൽകുന്ന മുറയ്ക്ക് പ്രമോഷനും നിയമന അംഗീകാരവും നൽകാമെന്നായിരുന്നു അന്നത്തെ നിലപാട്. എന്നാൽ, ഈ ഇളവുകളെല്ലാം പൂർണ്ണമായും റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ-ടെറ്റ് സംബന്ധമായ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

