പാനൂർ ∙ വീടുകളിലും പറമ്പുകളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകിയതോടെ കണ്ണൂർ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട്, കുറിച്ചിക്കര നിവാസികൾ ദുരിതത്തിൽ. വീടുകളിലും ചുമരുകളിലും അടുക്കളയിലും വരെ ഒച്ചുകൾ കൂട്ടത്തോടെ എത്തുന്നത് ദൈനംദിന ജീവിതം ദുസ്സഹമാക്കുകയാണ്.
രാത്രിയും പുലർച്ചെയുമാണ് ഒച്ചുകളുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. കൃഷിയിടങ്ങളിലെ പച്ചക്കറികളെ ഇവ നശിപ്പിക്കുന്നു.
കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും ഒച്ചിന്റെ സാന്നിധ്യമുണ്ട്. ഈ വിഷയത്തിൽ പ്രദേശവാസികൾ പഞ്ചായത്തിലും കൃഷിവകുപ്പിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
തുരിശ് (കോപ്പർ സൾഫേറ്റ്) ഉപയോഗിച്ച് ഒച്ചുകളെ നശിപ്പിക്കാനുള്ള നിർദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
അതിരാവിലെ വീടും പരിസരവും പരിശോധിച്ച ശേഷം ഒച്ചുകളെ പാത്രത്തിൽ ശേഖരിക്കണമെന്നും തുടർന്ന് തുരിശ് ഉപയോഗിച്ച് ഇവയെ കുഴിച്ചു മൂടുകയും വേണം. ഒച്ചുകളുടെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത്, കൃഷി, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെ പ്രദേശത്ത് സമഗ്ര പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
പരാതി ലഭിച്ചയുടൻ സ്ഥലം സന്ദർശിച്ചു. തുരിശ് വിതരണം ചെയ്തു.
ആഫ്രിക്കൻ ഒച്ചുകളെ കെണിവച്ചു പിടിക്കുകയാണ് പരിഹാരം.ഒച്ചുകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ജാഗ്രത വേണം. മെനിഞ്ചൈറ്റിസ് (മസ്തിഷ്കജ്വരം) പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട് എന്ന് കൃഷി ഓഫിസർ എസ്.ആർ.സ്നേഹ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

