ഉത്തർപ്രദേശിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയയിൽ പാർട്ടി പ്രവർത്തകർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് സമിതി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
അർഹരായ മുഴുവൻ ആളുകളും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർപട്ടികയിൽ നിന്ന് ഇത്തരത്തിൽ വലിയൊരു വിഭാഗം ആളുകളുടെ പേരുകൾ ഒഴിവായത് 28 അർബൻ തദ്ദേശസ്വയംഭരണ മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ ജനസംഖ്യാ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏകദേശം 16 കോടി വോട്ടർമാർ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം നിലവിൽ 13 കോടി വോട്ടർമാർ മാത്രമാണുള്ളത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർപട്ടികയിലുണ്ടായിരുന്ന 66 ലക്ഷം ആളുകളുടെ പേരുകൾ പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. കൂടാതെ, സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 55 ലക്ഷത്തോളം പേരുടെ പേരുകളും നിലവിലുള്ള വോട്ടർപട്ടികയിൽ ലഭ്യമല്ല.
ഇതിനുപുറമേ, 18-നും 19-നും ഇടയിൽ പ്രായമുള്ള 4.5 ലക്ഷം യുവതീ-യുവക്കാരുടെയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

