തലസ്ഥാന നഗരിക്ക് അഭിമാനമായി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി പത്തുകാരി എസ്. നക്ഷത്ര.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലോകരാജ്യങ്ങളുടെ ടെലിഫോൺ കോഡുകൾ കൃത്യമായി അവതരിപ്പിച്ചാണ് ഈ മിടുക്കി നേട്ടം കൈവരിച്ചത്. വെറും ഒരു മിനിറ്റിനുള്ളിൽ 87 രാജ്യങ്ങളുടെ ടെലിഫോൺ കോഡുകൾ പറഞ്ഞുതീർത്താണ് നക്ഷത്ര ചരിത്രം കുറിച്ചത്.
ഡിജിറ്റൽ സ്ക്രീനിൽ രാജ്യങ്ങളുടെ ചിത്രങ്ങൾ തെളിയുമ്പോൾ ഒട്ടും സമയം പാഴമാക്കാതെ അതിവേഗത്തിൽ കോഡുകൾ വിളിച്ചുപറയുന്നതായിരുന്നു ഈ മാതൃകാപരമായ ദൗത്യം. യുകെയിൽ താമസിക്കുന്ന ഒരു മലയാളിയുടെ പേരിലുണ്ടായിരുന്ന 77 രാജ്യങ്ങളുടെ മുൻ റെക്കോർഡാണ് നക്ഷത്ര ഈ പ്രകടനത്തിലൂടെ തകർത്തത്.
ഇതിനുമുമ്പ് ഏഷ്യൻ തലത്തിലുള്ള പുരസ്കാരവും ഈ ബാല്യകാല പ്രതിഭ സ്വന്തമാക്കിയിട്ടുണ്ട്. ചടങ്ങിൽ എഡിജിപി പി.
വിജയൻ നക്ഷത്രയ്ക്ക് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. പേയാട് ഗ്രീൻവാലി ഇന്റർനാഷനൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നക്ഷത്ര, സനോജ് – വിദ്യ ദമ്പതികളുടെ മകളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

