സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഗുരുതരമായ ഈ വിഷയം ഉന്നയിച്ചത്.
2021 ലാണ് ഈ മരുന്നുകൾ വാങ്ങിയിട്ടുള്ളതെന്നാണ് ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നത്. ഇത്തരം മരുന്നുകളുടെ പൊതുവായ കാലാവധി രണ്ട് വർഷമാണ്.
ഇതനുസരിച്ച് 2023 ൽ തന്നെ ഇവയുടെ കാലാവധി അവസാനിച്ചതാണ്. എന്നാൽ, 2026 വരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയ മരുന്നുകൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നുകളിൽ കാലാവധി അവസാനിക്കുന്ന തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് മറ്റൊരു ദുരൂഹത. പകരം ‘ക്ലിനിക്കൽ ട്രയൽ’ എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളുടെ ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ വാങ്ങിയതായി രേഖകളില്ലാത്ത ഈ മരുന്നുകൾ എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തിൽ അധികൃതർ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

