ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബസമേതം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന വൻകിട ചിത്രമാണ് ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’.
ജനപ്രിയ താരം നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ആഗോള റിലീസ് നവംബർ 6-നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ സുന്ദർ സി ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ.
ഗണേഷ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത് ഭാവന റിലീസാണ്. ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ-റിലീസ് ചട
കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടക്കുകയുണ്ടായി. ചടങ്ങിൽ സിനിമയുടെ പിന്നണി വിശേഷങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും അണിയറപ്രവർത്തകർ പങ്കുവെച്ചു.
ഏകദേശം 400 അംഗങ്ങളുള്ള സാങ്കേതിക സംഘം ഒന്നര വർഷത്തോളം രാവും പകലും പരിശ്രമിച്ചാണ് ഈ സിനിമയുടെ സി.ജി.ഐ (CGI) ജോലികൾ പൂർത്തിയാക്കിയതെന്ന് സംവിധായകൻ സുന്ദർ സി വ്യക്തമാക്കി. ചിത്രത്തിൽ മൂനായിരത്തിലധികം ഷോട്ടുകളിൽ സി.ജി.ഐ ഉപയോഗിച്ചിട്ടുണ്ടെന്നും, എന്നാൽ ഇതിൽ വെറും 15 ഷോട്ടുകളിൽ മാത്രമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ഒന്നാം ഭാഗവും ഈ രണ്ടാം ഭാഗവും തമ്മിൽ സിനിമയുടെ പേര്, നിർമ്മാതാവ് ഇഷാരി ഗണേഷ്, നായികമാരായ നയൻതാര, ഉർവശി എന്നീ നാല് ഘടകങ്ങൾ മാത്രമാണ് സമാനമായിട്ടുള്ളതെന്നും, എന്നാൽ രണ്ടാം ഭാഗത്തിന്റെ കഥ പൂർണ്ണമായും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദി ചടങ്ങിൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
സിനിമയിൽ രണ്ട് സർപ്രൈസ് താരങ്ങൾ കൂടി അണിനിരക്കുന്നുണ്ടെന്നും പ്രേക്ഷകർക്ക് അത് തിയേറ്ററുകളിൽ നേരിട്ട് കണ്ട് ആസ്വദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള നിർണ്ണായകമായ ക്ലൈമാക്സിന് സംഗീതം ഒരുക്കുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പതിവ് സുന്ദർ സി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയിൽ നേരിട്ട് ചിത്രീകരിച്ച ഒരു ഗാനം മാത്രമാണുള്ളത്. ബാക്കിയുള്ളവ മോണ്ടേജ് ട്രാക്കുകളായാണ് കോർത്തിണക്കിയിരിക്കുന്നത്.
പ്രമുഖ താരങ്ങളായ ഉർവശിയും ഖുശ്ബുയും ചിത്രത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകൾ പങ്കുവെച്ചു. അതിശയിപ്പിക്കുന്ന വി.എഫ്.എക്സ് (VFX), സി.ജി.ഐ ദൃശ്യവിരുന്നുകൾക്കൊപ്പം കുടുംബവികാരങ്ങളും നർമ്മവും ഒത്തിണങ്ങിയ സമ്പൂർണ്ണ വിനോദ ചിത്രമായിരിക്കും ഇതെന്നും, ചിത്രത്തിൽ റെജീന അവതരിപ്പിക്കുന്ന കഥാപാത്രം പ്രേക്ഷകർക്ക് വലിയൊരു അദ്ഭുതമായിരിക്കുമെന്നും ഉർവശി അഭിപ്രായപ്പെട്ടു.
മൂക്കുത്തി അമ്മൻ എന്ന സവിശേഷമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ ജനിച്ച നടിയാണ് നയൻതാരയെന്നും, കഥാപാത്രത്തോടുള്ള അവരുടെ സമർപ്പണവും പ്രൊഫഷണലിസവും ദൈവികമായ പ്രഭാവവും മറ്റാർക്കും പകരം വെക്കാനാവാത്തതാണെന്നും ഖുശ്ബു പ്രശംസിച്ചു. തന്റെ ചിത്രങ്ങളിൽ ലോജിക് തിരയാതെ മാജിക് ആസ്വദിക്കാൻ പ്രേക്ഷകർ തയ്യാറാകണമെന്നത് സംവിധായകൻ സുന്ദർ സിയുടെ ശൈലിയാണ്.
ദൃശ്യവിസ്മയവും കുടുംബവിനോദവും ഒരുപോലെ ഒത്തിണങ്ങിയ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ ദീപാവലി വേളയിൽ പ്രേക്ഷകർക്ക് മികച്ചൊരു തിയേറ്റർ അനുഭവം സമ്മാനിക്കുമെന്ന ഉറപ്പിലാണ് അണിയറപ്രവർത്തകർ. നവംബർ ആറിലെ ആഗോള റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും.
ചിത്രത്തിന്റെ പി.ആർ.ഒ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

