കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് യാത്രക്കാരുമായി പോയ സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ വൻ ദുരന്തമാണ് ഒഴിവായത്.
നാദാപുരം – തലശ്ശേരി സംസ്ഥാനപാതയിൽ കായ്പ്പനച്ചിയിൽ വെള്ളിയാഴ്ച രാവിലെ 9.30നാണ് ഈ അപകടമുണ്ടായത്. നാദാപുരത്തു നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലാണ് സാങ്കേതിക തകരാറിനെ തുടർന്ന് ടയർ പൊട്ടിത്തെറിച്ചത്.
വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രികരാണ് ഈ സമയം ബസിൽ ഉണ്ടായിരുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ഉടൻ തന്നെ സമയോചിതമായി ഇടപെടുകയും തീ പടരുന്നത് തടയാൻ സാധ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തു.
തുടർന്ന്, നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

