കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപം ചേനോളിയിൽ യുവാവിനും ഭാര്യയ്ക്കും നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ ക്വട്ടേഷൻ സംഘം പോലീസിന്റെ പിടിയിലായി. കാവിൽ കിടഞ്ഞോത്ത് എസ്.എസ്.ആകാശ് (26), കായണ്ണ ചെറുക്കാട് പാടിക്കുന്നുമ്മൽ ആർ.ബി.അശ്വിൻ (26), വാകയാട് തോട്ടത്തിൽ അഭയ് (23) എന്നിവരെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ പി.കെ.അനിൽ കുമാർ, എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗം എഎസ്ഐ സി.എം.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ 22നു രാത്രി 9.30 മണിയോടെയാണ് ചേനോളി കുണ്ടുങ്ങൽതാഴെ മണ്ണച്ചാംകണ്ടി റഷീദിനു (45) നേരെ മർദനമുണ്ടായത്.
വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയിരുന്നത്. കാറിൽ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ സമീപിച്ചത്.
ഓട്ടോയുമായി വീടിനു താഴെ എത്തിയ റഷീദിനെ അയൽവാസി ഏൽപിച്ച ക്വട്ടേഷൻ ആണെന്നു പറഞ്ഞാണ് ആക്രമിച്ചത്. തുടർന്ന് ഓട്ടോറിക്ഷയിൽ വച്ച് റഷീദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പു കട്ട
ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരുക്കേൽപിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. തുടർന്നു റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം, റഷീദിന്റെ ഭാര്യ ഷംനയ്ക്കു നേരെയും വധഭീഷണി മുഴക്കിയെന്നാണു കേസ്.
കണ്ണിനും തലയ്ക്കും പരുക്കേറ്റ റഷീദ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

