കോട്ടയം: ജില്ലയിലെ കായികമേളയുമായി ബന്ധപ്പെട്ട് കോരുത്തോട് സ്കൂളിനെതിരെ ഉയർന്നിരിക്കുന്ന പ്രായത്തട്ടിപ്പ് വിവാദത്തിൽ അതൃപ്തിയും വിഷമവും പരസ്യമാക്കി മുൻ കായികാധ്യാപകൻ കെ.പി. തോമസ്.
ഈ സംഭവങ്ങൾ കോരുത്തോട് ഗ്രാമത്തിന് തന്നെ കളങ്കമുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള കായികാധ്യാപകൻ ‘മരുന്നിന്റെ ആശാൻ’ ആണെന്നും, ഇത്തരം ആരോപണങ്ങൾ ഇയാൾക്ക് പുതിയതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ അഴിമതികളിൽ സ്കൂൾ മാനേജ്മെന്റിലെ ചില വ്യക്തികൾക്കും പങ്കുണ്ടെന്ന ഗുരുതരമായ സംശയവും അദ്ദേഹം ഉന്നയിച്ചു. പുറത്തുനിന്നും കുട്ടികൾ കായിക മത്സരങ്ങൾക്കായി എത്തുന്നതിനെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ അങ്ങനെ എത്തുന്നവരുടെ പ്രായം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കുട്ടികൾ ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ പരിശോധിക്കണം. വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിക്കുന്നതായും കെ.പി.
തോമസ് കൂട്ടിച്ചേർത്തു. പണ്ടുകാലത്ത് കോരുത്തോട് സ്കൂളിന് ലഭിച്ചിട്ടുള്ള പ്രശസ്തി ഒരിക്കലും ഇത്തരം കൃത്രിമങ്ങൾ കാണിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

