മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യാസഖ്യം പാർട്ടികൾ രംഗത്ത്. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഔദ്യോഗിക വസതിക്കു മുന്നിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചിരിക്കുന്നത്.
മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ നേതൃത്വം നൽകുന്ന ഈ വേറിട്ട പരിപാടിയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും വോട്ടവകാശം നഷ്ടപ്പെട്ട
വ്യക്തികളും ഉൾപ്പെടെ ഏകദേശം നാനൂറോളം പേർ പങ്കെടുക്കും. ചടങ്ങിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെ ഔദ്യോഗിക പദവിയിൽ നിന്നും പുറത്താക്കിയതായി പ്രഖ്യാപിക്കുമെന്നും സംഘാത്തകർ വ്യക്തമാക്കി.
പാർലമെന്റിൽ പ്രതിപക്ഷം സമർപ്പിച്ച കുറ്റവിചാരണാ നോട്ടീസുകൾ അധികൃതർ തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കവുമായി പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം, വരുന്ന നവംബർ ഒന്ന്ന് ഡൽഹി രാംലീല മൈതാനിയിൽ വൻതോതിൽ മഹാറാലി സംഘടിപ്പിക്കുമെന്നും ഇന്ത്യാസഖ്യം ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

