തിരുവനന്തപുരം: രാജ്യത്ത് പതിറ്റാണ്ടുകളായി തുടർന്നുവരുന്ന സഹകരണ വാരാഘോഷം നിർത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തികച്ചും അപലപനീയമാണെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി.
ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥമാണ് ഇന്ത്യയിൽ സഹകരണ വാരാഘോഷം സംഘടിപ്പിച്ചുപോന്നിരുന്നത്. നവംബർ 14 മുതൽ 20 വരെയുള്ള തീയതികളിൽ കഴിഞ്ഞ 72 വർഷമായി തുടർച്ചയായി സഹകരണ വാരം ആചരിച്ചുവരികയായിരുന്നു.
എന്നാൽ ഇനി മുതൽ ഈ ആഘോഷങ്ങൾ വേണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, നിശ്ചയിച്ച പ്രകാരം വരുന്ന നവംബർ 14 ന് സംസ്ഥാനത്ത് വിപുലമായ രീതിയിൽ സഹകരണ വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ സമൂഹത്തിന്റെ നിർമ്മിതിക്ക് ಅತ್ಯാവ്യമായ ഘടകമാണ് സഹകരണ മേഖലയെന്ന നെഹ്റുവിന്റെ കാഴ്ചപ്പാടാണ് രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിന് അടിത്തറ പാകിയതും വികസനത്തിൽ വലിയ പങ്കുവഹിച്ചതും. എന്നാൽ ചരിത്രത്തെയും ചരിത്രബിംബങ്ങളെയും ബോധപൂർവ്വം മായ്ച്ചുകളയാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ തുടർച്ചയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രപുരുഷന്മാരുടെ പേരുകളും ഓർമകളും നീക്കം ചെയ്തുകൊണ്ട് ചരിത്രഹത്യ നടത്താമെന്നത് കേന്ദ്രസർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്ര സ്മാരകങ്ങളുടെയും പുരാതന നഗരങ്ങളുടെയും പേരുകൾ മാറ്റിയും പാഠപുസ്തകങ്ങളിൽ കാതലായ തിരുത്തലുകൾ വരുത്തിയും തങ്ങൾക്ക് താൽപ്പര്യമില്ലാത്തവയെ ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ഡി.എൻ.എയിൽ ആഴത്തിൽ വേരോടിയ നെഹ്റു എന്ന പേരിനെയും ആ ഓർമകളെയും തിരസ്കരിക്കാനുള്ള ഏത് നീക്കങ്ങളെയും ജനാധിപത്യ സമൂഹം ഒത്തൊരുമിച്ച് ചെറുത്തുതോൽപ്പിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സഹകരണ പ്രസ്ഥാനത്തിന് ജവഹർലാൽ നെഹ്റു നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പുതിയ തലമുറയിലേക്ക് എത്തിക്കുമെന്നും, സഹകരണ മേഖലയുടെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യം എന്നും ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

