ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയത്തിലേക്ക് എത്തിയതായി റിപ്പോർട്ട്. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ സർവകലാശാല അധികൃതർ പൂർണ്ണമായും അംഗീകരിച്ചു.
വിദ്യാർഥികളുടെ സമരച്ചൂടറിഞ്ഞ് വൈസ് ചാൻസിലർ നേരിട്ട് സമരപ്പന്തലിൽ എത്തിയാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. സമരം നടത്തിയ വിദ്യാർഥികളുടെ മുഴുവൻ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി യൂണിയൻ ഭരണഘടന 2027 മെയ് 15 ന് അംഗീകരിക്കും. തുടർന്ന് 2027 ജൂലൈ 16-ന് ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷൻ തുടങ്ങി ആറാഴ്ചയ്ക്കുള്ളിൽ തന്നെ യൂണിയൻ തിരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ നിർദേശം.
ഇതിനു പുറമെ, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ ഇതുവരെ എടുത്ത മുഴുവൻ അച്ചടക്ക നടപടികളും പിൻവലിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. സർവകലാശാലയുടെ അനുകൂല നിലപാടിനെത്തുടർന്ന് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധങ്ങളും നിരാഹാരസമരവും ഉടൻ അവസാനിപ്പിക്കാൻ തീരുമാനമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

