കൊച്ചി: പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ മോഷ്ടിച്ച കേസിൽ സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. എറണാകുളം സെൻട്രൽ പോലീസ് ആണ് എസ്ഐ അനസ്നെ അറസ്റ്റ് ചെയ്തത്.
സർക്കാർ ജീവനക്കാരന്റെ മോഷണം, ലഹരി കൈവശം വെക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ എംഡിഎംഎയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ച ശേഷം, ബാക്കി തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനായി സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ തൊണ്ടിമുതലായ 87 ഗ്രാം എംഡിഎംഎ കാണാതാകുകയായിരുന്നു. ഇതേത്തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, എസ്ഐ അനസ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറി തുറക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎയുടെ അളവിലും സീൽ ചെയ്ത രീതിയിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

