ചമ്പക്കുളത്ത് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. നെടുമുടി തോട്ടുവാത്തല മൂലേച്ചിറ വീട്ടിൽ ഹരികുമാറിന്റെയും അമ്മിണിയുടെയും മകനായ ശ്രീരാജ് (അപ്പു-23) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചമ്പക്കുളം കാരക്കാട് സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾക്ക് മുന്നോടിയായി റൂഫ് ട്രസ് വർക്കുകൾ ചെയ്യുന്നതിനിടെയാണ് ദാരുണമായ സംഭവം.
അപകടം നടന്ന ഉടൻ തന്നെ ശ്രീരാജിനെ ചമ്പക്കുളം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമുടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ശ്രീരാഗ് ആണ് സഹോദരൻ. അതേസമയം, ചമ്പക്കുളം പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഏറെ സമയം നഷ്ടപ്പെട്ടതായി നാട്ടുകാർ ആരോപിക്കുന്നു.
ഈ തടസ്സം ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്നതിൽ കാലതാമസം വരുത്തിയെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

