സിപിഐഎം യുവനേതാക്കള്‍ നടന് മമ്മൂട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെത്തുടര്ന്നുണ്ടായ സൈബര്‍ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എം. വിജിന് എംഎല്‍എ രംഗത്ത്.
പ്രമുഖ ചലച്ചിത്ര താരം മമ്മൂട്ടി നേരിട്ട് ക്ഷണിച്ചിട്ടാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട
വിവാദം അന്ന് തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. റഫീക്കും മമ്മൂട്ടിയും തമ്മില്‍ സംസാരിച്ച് തീര്‍ത്ത ഒരു വിഷയത്തില്‍ വീണ്ടും വിമർശനങ്ങളുയർത്തുന്നത് ഒരിക്കലും ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളോട് യോജിച്ചും വിയോജിച്ചും, പരസ്പരം സംവദിച്ചും മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകള്‍ മുറുകെപ്പിടിക്കുമ്പോള്‍ തന്നെ മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകണമെന്നും എം.
വിജിന് എംഎൽഎ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

