വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾക്കെതിരെ നവംബർ 1ന് നടക്കാനിരിക്കുന്ന ചലോ ദില്ലി മാർച്ച് ജനാധിപത്യം സംരക്ഷിക്കാനും ഭരണഘടന കാത്തുസൂക്ഷിക്കാനുമുള്ളതാണെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രതിഷേധക്കാർ പൊലീസിനെയോ ലാത്തിച്ചാർജിനെയോ ഓർത്ത് ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു. ഇത്തരം അഭ്യാസങ്ങൾ കാണിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടാകില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഈ മാർച്ച് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയുള്ളതല്ല, മറിച്ച് ഇന്ത്യയുടെ ആത്മാവിനു വേണ്ടിയുള്ളതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികളിൽ മടുത്തവരും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമായ മുഴുവൻ ആളുകളും മാർച്ചിൽ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
‘‘നമ്മളോടൊപ്പം അണിചേരൂ – ഭരണഘടനയെയും രാഷ്ട്രത്തെയും സംരക്ഷിക്കാൻ നമുക്ക് ഒന്നിച്ച് നടക്കാം. വിദ്യാർഥി സംഘടനകൾക്ക് ഏത് രാഷ്ട്രീയ ആഭിമുഖ്യമുണ്ടെങ്കിലും, ഇന്ത്യയും നിങ്ങളുടെ ആശയങ്ങളും ചിന്താ രീതികളും ആക്രമിക്കപ്പെടുന്നുവെന്ന് തോന്നുന്നുവെങ്കിൽ ഈ മാർച്ചിൽ പങ്കാളികളാകണം’’ – രാഹുൽ ഗാന്ധി ഹിന്ദിയിലും ഇംഗ്ലീഷിലുമായി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

