രാജ്യത്ത് അതിവേഗം രൂപംകൊണ്ടിരിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ വലിയതോതിലുള്ള വ്യവസായ സാധ്യതകളാണ് തുറന്നിടുന്നതെന്ന് മാർസലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇൻവെസ്റ്റിങ് ഓഫിസറുമായ സൗരഭ് മുഖർജി വ്യക്തമാക്കി. നിലവിൽ ഇന്ത്യൻ മധ്യവർഗ സമൂഹം കടുത്ത സാമ്പത്തിക പ്രയാസങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.
രാജ്യത്ത് വൈറ്റ് കോളർ തൊഴിലവസരങ്ങളുടെ വളർച്ചാ നിരക്ക് കഴിഞ്ഞ മൂന്ന് വർഷമായി പൂജ്യം ശതമാനത്തിലാണ് നിൽക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓട്ടോമേഷന്റെയും കടന്നുവരവ് കമ്പനികളെ മുതിർന്ന ജീവനക്കാരെ ഒഴിവാക്കുന്നതിലേക്കും പുതിയ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്.
ജീവിതച്ചെലവ് 7 ശതമാനം മുതൽ 9 ശതമാനം വരെ വർദ്ധിച്ചപ്പോൾ, ശമ്പള വർധന പ്രതിവർഷം ശരാശരി 1% മാത്രമായി ഒതുങ്ങി. ഇത് മധ്യവർഗത്തിന്റെ വാങ്ങൽ ശേഷിയിൽ 30 ശതമാനം മുതൽ 40 ശതമാനം വരെയുള്ള ഇടിവാണ് വരുത്തിവെച്ചിട്ടുള്ളത്.
നവമാധ്യമങ്ങളുടെ സ്വാധീനവും ഉയർന്ന ജീവിതശൈലി സ്വപ്നങ്ങളും ഇന്ത്യൻ കുടുംബങ്ങളുടെ കടബാധ്യത വലിയ തോതിൽ വർധിപ്പിച്ചു. ഭവന വായ്പകൾ ഒഴിവാക്കി നിർത്തിയാൽ പോലും കടവും വരുമാനവും തമ്മിലുള്ള അനുപാതം 32 ശതമാനമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതിസമ്പന്നരുടെ കുതിപ്പും പ്രീമിയം വിപണിയുടെ വളർച്ചയും രാജ്യത്ത് അതിസമ്പന്നരായ ഒരു പുതിയ വിഭാഗം വളരെ വേഗത്തിൽ വളർച്ച കൈവരിക്കുന്നുണ്ട്. ഫെറാരി, ഹെർമെസ്, ലൂയി വിറ്റൺ തുടങ്ങിയ ആഗോള ലക്ഷ്വറി ബ്രാൻഡുകളുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായി ഇന്ത്യ മാറി.
ലക്ഷക്കണക്കിന് അതിസമ്പന്ന കുടുംബങ്ങളുള്ള നമ്മുടെ രാജ്യത്ത്, ഉയർന്ന വിലയുള്ള ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വലിയ തോതിലുള്ള ആവശ്യക്കാരുണ്ട്. സാധാരണ കാറുകളുടെ വിൽപ്പന വളർച്ചയേക്കാൾ വേഗത്തിലാണ് ആഡംബര കാറുകൾ വിറ്റഴിക്കപ്പെടുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിലും കോടികൾ വിലമതിക്കുന്ന പ്രോപ്പർട്ടികൾക്കായുള്ള ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. സർക്കാർ സേവനങ്ങളിൽ നിന്നുള്ള പിന്മാറ്റവും സ്വകാര്യവൽക്കരണവും പൊതു സേവനങ്ങൾ നൽകുന്ന ചുമതലകളിൽ നിന്ന് സർക്കാർ ഘട്ടംഘട്ടമായി പിന്മാറിക്കൊണ്ടിരിക്കുകയാണ്.
മധ്യവർഗത്തിന് ആവശ്യമായ സേവനങ്ങൾ നേരിട്ട് നൽകുന്നതിന് പകരം, പാവപ്പെട്ടവർക്കായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി സർക്കാർ വൻതോതിൽ പണം വിതരണം ചെയ്യുന്നുണ്ട്. ഈ തുക വരും വർഷങ്ങളിൽ ലക്ഷം കോടികളിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിർണായക മേഖലകളിൽ സർക്കാരിന്റെ പങ്കാളിത്തം കുറയുമ്പോൾ, ആ വിടവ് നികത്തുന്നത് സ്വകാര്യ മേഖലയാണ്. ഉൽപാദന മേഖലയിലെ കയറ്റുമതി സാധ്യതകൾ രാജ്യത്തെ പരമ്പരാഗത ഐടി സേവന മേഖല വരും നാളുകളിൽ കടുത്ത വെല്ലുവിളികളെ നേരിടാൻ സാധ്യതയുണ്ട്.
എന്നാൽ രൂപയുടെ മൂല്യം വർഷം തോറും 10 ശതമാനത്തോളം ഇടിയുന്നത് (ഒരു ഡോളറിന് 120-130 രൂപ വരെ എത്തിയേക്കാം) ഉൽപാദന മേഖലയിലെ കയറ്റുമതിക്ക് വൻ കുതിപ്പേകും. സൂറത്ത്, ലുധിയാന, കച്ച് തുടങ്ങിയ നഗരങ്ങൾ ഇതിനകം തന്നെ ഉൽപാദന കയറ്റുമതിയിൽ മികച്ച മുന്നേറ്റം നടത്തിക്കഴിഞ്ഞു.
ചൈനയ്ക്കും വിയറ്റ്നാമിനും പകരമായി ഇന്ത്യ ആഗോള ഉൽപാദന ശൃംഖലയുടെ പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട
മൂന്ന് ബിസിനസ് അവസരങ്ങൾ 1. അതിസമ്പന്നരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബിസിനസുകൾ: വിലയേക്കാൾ ഗുണനിലവാരത്തിനും ലോകോത്തര സേവനങ്ങൾക്കും പ്രാധാന്യം നൽകുന്ന അതിസമ്പന്ന കുടുംബങ്ങൾക്കായുള്ള പ്രീമിയം ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
2. സ്വകാര്യവൽക്കരണം: സർക്കാർ പിന്മാറുന്ന വിദ്യാഭ്യാസ, ആരോഗ്യ, സുരക്ഷാ മേഖലകളിൽ ഗുണനിലവാരമുള്ള സ്വകാര്യ സേവനങ്ങൾ ജനങ്ങൾക്ക് എത്തിച്ചു നൽകുക.
3. കയറ്റുമതി അധിഷ്ഠിത ഉൽപാദനം: ആഗോള വിപണിയെ ലക്ഷ്യമിട്ട് ഉൽപാദന മേഖലയിലും കയറ്റുമതിയിലും പുതിയ നിക്ഷേപങ്ങളും സംരംഭങ്ങളും ആരംഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

