സംസ്ഥാനത്ത് പ്രവാസി ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രീമിയം കൂട്ടാതെ മറ്റ് പോംവഴികളില്ലെന്നും ഇൻഷുറൻസ് കമ്പനികൾക്ക് വലിയ തോതിൽ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ഉണ്ടായത്. കഴിഞ്ഞ തവണ കരാറിലുണ്ടായിരുന്ന ന്യു ഇന്ത്യ ഇൻഷുറൻസ് കമ്പനി ഇത്തവണ ക്വട്ടേഷൻ നൽകാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ക്ഷേമനിധിയിലേക്ക് ഇനിയും 700 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്നും, ഈ വിഷയത്തിൽ പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ മൂന്നുമാസത്തെ പെൻഷൻ തുക വിതരണം ചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസികളുടെ ചികിത്സാ സുരക്ഷ മുൻനിർത്തി മുൻ സർക്കാറിന്റെ കാലത്താണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ സംസ്ഥാന സർക്കാർ കുത്തനെ വർധിപ്പിച്ചത് പ്രവാസി സമൂഹത്തിനിടയിൽ വലിയ തോതിലുള്ള അതൃപ്തിക്ക് കാരണമായിരുന്നു.
ഇതിനിടയിലാണ് സർക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ കനത്ത സാമ്പത്തിക ബാധ്യതയാണ് പ്രവാസികൾക്ക് ഉണ്ടാകുന്നത്.
പുതുക്കിയ നിരക്ക് പ്രകാരം 51 മുതൽ 60 വയസ്സുവരെ പ്രായപരിധിയിലുള്ള ഒരു പ്രവാസിക്ക് അഞ്ച് ലക്ഷം രൂപയുടെ ഫാമിലി പോളിസി ലഭിക്കുന്നതിനായി ഇനി മുതൽ 35,664 രൂപ പ്രീമിയമായി അടക്കേണ്ടി വരും. എന്നാൽ, നേരത്തെ ഇതേ പോളിസിക്ക് 13,411 രൂപ മാത്രമായിരുന്നു അടക്കേണ്ടിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

