നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈൻമെതിരെയുണ്ടായിരുന്ന വഞ്ചനാകേസ് കേരള ഹൈക്കോടതി ഔദ്യോഗികമായി റദ്ദാക്കി. തലയോലപ്പറമ്പ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ തുടർ നടപടികളും ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ ആണ് റദ്ദാക്കിയത്.
പരാതിക്കാരനുമായി നടത്തിയ ചർച്ചകളിൽ ഒത്തുതീർപ്പിലെത്തിയതു കണക്കിലെടുത്താണു നടപടി. ഹർജിക്കാർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഇന്ത്യൻ മൂവി മേക്കേഴ്സ് ഉടമ പി.എസ്.ഷംനാസ് ആണ് ഹർജിക്കാർക്കെതിരെ പരാതി നൽകിയിരുന്നത്. എന്നാൽ, നിലവിലുണ്ടായിരുന്ന തർക്കങ്ങൾ പൂർണ്ണമായി പരിഹരിച്ചതായും ഇനി കേസ്യുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും പരാതിക്കാരൻ കോടതിയെ നേരിട്ട് ബോധിപ്പിച്ചു.
സിനിമ നിർമാണവുമായി ബന്ധപ്പെട്ട് 1.9 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നായിരുന്നു പ്രധാന പരാതി. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘മഹാവീര്യർ’ സിനിമയുടെ സഹനിർമാതാവായിരുന്നു ഷംനാസ്.
ചിത്രത്തിനുണ്ടായ സാമ്പത്തിക നഷ്ടം അടുത്ത ചിത്രമായ ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയിൽ പങ്കാളിയാക്കി പരിഹരിച്ചുനൽകാമെന്നു ഹർജിക്കാർ ഉറപ്പുനൽകിയിരുന്നു. ഇതിനായി 1.9 കോടി രൂപയും കൈപ്പറ്റിയിരുന്നു.
എന്നാൽ കരാർ ലംഘിച്ച് ചിത്രത്തിന്റെ വിതരണാവകാശം ഒരു ദുബായ് കമ്പനിക്ക് കൈമാറി എന്നാരോപിച്ചാണു ഷംനാസ് കോടതിയെ സമീപിച്ചത്. ഇതിനിടെ നിവിൻ പോളിയുടെ പരാതിയിൽ വ്യാജരേഖ ചമച്ചതിന് ഷംനാസിനെതിരെ എടുത്ത കേസും കോടതി റദ്ദാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

