ചെന്നൈ നഗരത്തിലെ മെട്രോപൊളിറ്റൻ പ്രദേശം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ യാത്രാനിരക്കുകൾ പരിഷ്കരിച്ച് തമിഴ്നാട് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ആദ്യ 1.8 കിലോമീറ്റർ ദൂരത്തേക്ക് ഇനി മുതൽ 50 രൂപയായിരിക്കും മിനിമം ചാർജ് ഈടാക്കുക.
ഇതിനുപുറമെ യാത്ര ചെയ്യുന്ന ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി നൽകേണ്ടി വരും. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ ഈ പുതിയ നിരക്കുകൾ എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്കും റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
സാധാരണ നിരക്കുകൾക്കു പുറമെ രാത്രികാല സർവീസുകൾ, മലയോര പ്രദേശങ്ങളിലെ യാത്രകൾ, വെയ്റ്റിങ് ചാർജ് എന്നിവയ്ക്കും പ്രത്യേക നിരക്കുകൾ പുതിയ വിജ്ഞാപനത്തിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം വെയ്റ്റിങ് ചാർജ് മിനിറ്റിന് 1 രൂപയാക്കി മാറ്റിയിട്ടുണ്ട്.
മുൻപ് ഇത് 5 മിനിറ്റിന് 3 രൂപ 50 പൈസയായിരുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള സമയങ്ങളിൽ നടത്തുന്ന യാത്രകൾക്ക് സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി തുക ഈടക്കാവുന്നതാണ്.
അതേസമയം മലയോര മേഖലകളിൽ ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 60 രൂപയായിരിക്കും. ഇവിടങ്ങളിൽ അടുത്തുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം അധിക തുക നൽകേണ്ടി വരും.
മുൻകാലങ്ങളിൽ അതായത് 2013 ഓഗസ്റ്റ് 25, 2014 ഒക്ടോബർ 16 എന്നീ തീയതികളിൽ തമിഴ്നാട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന പഴയ ഉത്തരവുകളും വിജ്ഞാപനങ്ങളുമാണ് പുതിയ ഉത്തരവിലൂടെ പൂർണ്ണമായി റദ്ദാക്കിയിരിക്കുന്നത്. സർക്കാരിനുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി എ.
കാർത്തിക് ആണ് ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനുമുമ്പ് ആവിൻ ഉൽപന്നങ്ങളായ നെയ്യ്, വെണ്ണ, തൈര്, പാൽ എന്നിവ കൊണ്ടുണ്ടാക്കുന്ന വിവിധ മധുരപലഹാരങ്ങൾ എന്നിവയുടെ വിലയും സർക്കാർ വർധിപ്പിച്ചിരുന്നു.
ഉൽപാദനച്ചെലവും അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതുമാണ് ഇത്തരം തീരുമാനങ്ങൾക്ക് കാരണമായി അധികൃതർ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

