ചെന്നൈ: അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന രംഗത്ത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിന്റെ ഇരട്ടി വേഗതയിൽ കാറ്റ് കരയിലേക്കെത്താമെന്നാണ് യുഎസ് നാവികസേനയുടെ ജോയിന്റ് ടൈഫൂണ് വാണിങ് സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
മണിക്കൂറിൽ 115 മുതൽ 130 കിലോമീറ്റർ വരെ വേഗം കാറ്റിന് ഉണ്ടാകും എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്ര ചുഴലിക്കാറ്റായ അർണബ് നാളെ പുലർച്ചെ കര തൊടുമെന്നിരിക്കെയാണ് യുഎസ് നാവിക സേനയുടെ ഈ മുന്നറിയിപ്പ് വലിയ ആശങ്ക വർദ്ധിപ്പിക്കുന്നത്.
ചുഴലിക്കാറ്റ് കരയിൽ കാര്യമായ നാശനഷ്ടമുണ്ടാക്കിയേക്കാമെന്നാണ് യുഎസ് നാവിക സേനയുടെ വിലയിരുത്തൽ. അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ ആന്ധ്രയും ഒഡീഷയും അതീവ ജാഗ്രതയിലാണ്.
ചെന്നൈ, വിശാഖപട്ടണം തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമായി തുടരുന്നു. എണ്ണൂർ എക്സ്പ്രസ് വേയിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി ഒരു ലക്ഷത്തിലേറെ പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ നൂറോളം ട്രെയിനുകളും 21 വിമാനസർവീസുകളും ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈ എണ്ണൂർ എക്സ്പ്രസ് വേയിലേക്ക് കടലിരച്ച് കയറിയതിനെ തുടർന്നാണ് ഈ വഴിയുള്ള ഗതാഗതം നിർത്തിവച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

