നൈജീരിയയിൽ സായുധ കൊള്ളസംഘം നടത്തിയ കിരാതമായ ആക്രമണത്തിൽ 62 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നൈജീരിയയിലെ താരാബ സംസ്ഥാനത്തിലെ കരിം ലാമിഡോ പ്രാദേശിക ഭരണകൂടത്തിന്റെ അധികാര പരിധിയിലാണ് ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്.
കൊല്ലപ്പെട്ടവരിൽ ഏറെയും ബിന്നാരി വിഭാഗത്തിൽപ്പെട്ടവരാണ്. ആക്രമണത്തിൽ 52 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രദേശത്ത് കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തിരച്ചിലും പരിശോധനയും തുടരുകയാണെന്ന് പ്രാദേശിക ഭരണകൂടം വിശദമാക്കി. ആളുകളെ വെടിവച്ചു കൊലപ്പെടുത്തിയതിന് പുറമെ അക്രമികൾ വീടുകളും കടകളും വാഹനങ്ങളും ഭക്ഷ്യവസ്തുക്കളും തീയിട്ട് നശിപ്പിച്ചതായി ആംനെസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരിൽ ബഹുഭൂരിപക്ഷം പേരെയും അഗ്നിക്കിരയാക്കിയതിനാൽ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് ഉള്ളത്. നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കൊല്ലപ്പെട്ടവരിൽ 15 പേരുടെ മൃതദേഹങ്ങൾ ബെന്യൂ നദിയിൽ നിന്നുമാണ് കണ്ടെടുത്തത്. ഗ്രാമവാസികളെ നദിക്കരയിലേക്ക് കൂട്ടമായി ഓടിച്ച ശേഷമായിരുന്നു അക്രമികൾ നരവേട്ട
നടത്തിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. നൈജീരിയയുടെ വടക്കൻ മേഖലകളിൽ സായുധ കൊള്ളസംഘങ്ങളുടെ ആക്രമണങ്ങൾ തുടർച്ചയായി വർധിച്ചുവരികയാണ്.
ഈ വർഷം ഓഗസ്റ്റ് മാസത്തിൽ മാത്രം ഈ മേഖലയിൽ 60 മുതൽ 80 പേരെ വരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇതിനുമുമ്പ് സായുധ സംഘം ഒരു മുസ്ലിം ആരാധനാലയത്തിലേക്ക് ഇരച്ചുകയറി 32 പേരിലേറെപ്പേരെ കൊലപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

