കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തി മരണപ്പെട്ട
ജയബാലകൃഷ്ണന്റെ കുടുംബം. കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് കുടുംബം സംതൃപ്തി അറിയിച്ചത്.
എന്നാൽ, കേസിലെ പ്രതിയായ 17 വയസ്സുകാരന്റെ പിതാവ് ജഡ്ജി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും, അദ്ദേഹത്തെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുമെന്നും കുടുംബം വ്യക്തമാക്കി. പൊലീസ് അന്വേഷണ വിവരങ്ങൾ കൃത്യമായി വിശദീകരിച്ച പശ്ചാത്തലത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കുടുംബം അറിയിച്ചു.
“ഇത് ഞങ്ങള് അമ്മയുടെ കൂടെയിരിക്കേണ്ട സമയമാണ്.
ആത്യന്തികമായി ഞങ്ങളുടെ അച്ഛനെ കൊന്നവന് പിടിയിലാകണമെന്നാണ് ആഗ്രഹിക്കുന്നത്. അവനിപ്പോഴും പുറത്താണ്.
ആ അച്ഛനേയും മകനേയും അറസ്റ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം,” എന്ന് ജയബാലകൃഷ്ണന്റെ മക്കൾ പ്രതികരിച്ചു. പ്രതിയായ 17 വയസ്സുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനൊപ്പം കുടുംബവും ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അപകടത്തിന്റെ മുഴുവൻ വിവരങ്ങളും പൊലീസ് ഹൈക്കോടതിയെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും, കൊളീജിയം ഉൾപ്പെടെയുള്ളവ ചേർന്നതായി മനസ്സിലാക്കുന്നുവെന്നും കുടുംബം വ്യക്തമാക്കി. തുടർന്നുള്ള എല്ലാ നടപടികളും ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

