പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ബിഗ് ബോസ് മലയാളം സീസണ് 8 എട്ടാം വാരത്തിലെ വീക്കിലി ടാസ്കിന് ഇന്ന് തുടക്കമായി. മുന്‍ ആഴ്ചകളിലെ മത്സരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, മുഴുവന്‍ മത്സരാര്ഥികളെയും രണ്ട് ടീമുകളായി തരംതിരിച്ചുള്ള വിവിധ മത്സരങ്ങളാണ് ഇത്തവണത്തെ വീക്കിലി ടാസ്കില് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ പ്രൊമോ വീഡിയോ പ്രകാരം, നൗഫിന, വേദാംഗി, ആസിഫ്, ഐശ്വര്യ, നോബി, അഞ്ജലി, നേഹ എന്നിവര്‍ ഒന്നാം ടീമില്‍ ഉള്‍പ്പെടുന്നു. ഗൗതം ശശി, കടല്‍ കൊമ്പന്, ഷിജിന്, വിക്കി തഗ്, താഷി, മൃദുല, വിപിന്‍ എന്നിവരാണ് എതിര് ടീമിലുള്ളത്.
കഴിഞ്ഞ ദിവസം നടന്ന ബിഡ്ഡിംഗ് ടാസ്കിലൂടെ 12-ാം ആഴ്ചയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ള രാഹുല്‍ ഈശ്വര്‍ പ്രൊമോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ഏതെങ്കിലും ഒരു ടീമിന്റെ ഭാഗമല്ല. പരാജയപ്പെടുന്ന ടീമിലെ ഒരാള്‍ക്ക് ഇനി ഗെയിമുകളില്‍ തുടരാനാവാതെ പുറത്താകേണ്ടി വരുമെന്നും, അവരുടെ ലീഡര്‍ഷിപ്പ് മോഹങ്ങള്‍ എന്നേക്കുമായി അവസാനിക്കുമെന്നും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത് എട്ടാം വാരത്തിലെ മത്സരങ്ങളെ കൂടുതല്‍ തീവ്രമാക്കുന്നു. അന്‍പത് ദിനങ്ങള്‍ പിന്നിട്ട
സീസണ് 8, അഗ്നിപരീക്ഷകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും നാടകീയ മുഹൂര്‍ത്തങ്ങളും കൊണ്ട് മുന്‍ സീസണുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഗെയിമുകളുടെ ഘടനയിലും ടാസ്കുകളിലും പുതിയ മാറ്റങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ വരുത്തിയിരിക്കുന്നത്.
ഇതിനോടകം തന്നെ ഷിജിന്, കടല്‍ കൊമ്പന്, രാഹുല്‍ ഈശ്വര്‍ തുടങ്ങിയ മത്സരാര്‍ത്ഥികള്‍ മികച്ച പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഞായറാഴ്ച നടന്ന ബിഡ്ഡിംഗ് ടാസ്കില് രാഹുല്‍ ഈശ്വര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സീസണ് 8 ടൈറ്റില്‍ വിജയിയുടെ പ്രൈസ് മണിയുടെ പകുതി പരമാവധി ബിഡ് ചെയ്യാനായിരുന്നു ബിഗ് ബോസിന്റെ അവസരം. ഷിജിന് 24,99,999 രൂപ ബിഡ് ചെയ്തപ്പോള്‍, രാഹുല്‍ ഈശ്വര്‍ 24,99,999.95 രൂപയാണ് ബിഡ് ചെയ്തത്.
കേവലം 95 പൈസയുടെ നേരിയ വ്യത്യാസത്തിലാണ് രാഹുല്‍ ഷിജിനെ പിന്തതള്ളി വിജയം സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

