കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിക്കുന്ന കോസ്റ്റൽ മാരത്തണിന്റെ ആവേശം ഉയർത്തുന്നതിനായി നഗരത്തിൽ ബൈക്ക് റൈഡർമാരുടെ വിളംബര റാലി നടന്നു. ക്വിക്ക് കേരളയും പി.കെ.സ്റ്റീൽസും ചേർന്ന് നവംബർ ഒന്നിന് നടക്കുന്ന മാരത്തണിന്റെ പ്രചാരണാർത്ഥമാണ് ബൈക്ക് പ്രൊമോ റൈഡ് സംഘടിപ്പിച്ചത്.
പെഡ്ലോക് മോട്ടോർസ്പോർട്ട്, ട്രാവൽഗ്രാം എന്നിവരുടെ സഹകരണത്തോടെയാണ് ഇരുചക്ര വാഹനങ്ങൾ രാവിലെ നിരത്തിലിറങ്ങിയത്. പി.കെ.സ്റ്റീൽസ് ബ്രാൻഡ് ആൻഡ് ഗ്രോത്ത് മാനേജർ മുഹമ്മദ് ഷഫീഖ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
നടക്കാവ് പെഡ്ലോക്കിനു മുന്നിൽ നിന്നു ആരംഭിച്ച യാത്ര നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ സമാപിച്ചു. നൂറോളം ബൈക്കുകൾ റൈഡിൽ അണിചേർന്നു.
നവംബർ ഒന്നിന് പുലർച്ചെ നാലര മുതൽ വിവിധ വിഭാഗങ്ങളിലായി മാരത്തൺ മത്സരങ്ങൾ ആരംഭിക്കും. കുടുംബങ്ങൾക്കും സൗഹൃദ കൂട്ടായ്മകൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന രീതിയിലാണ് മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്.
ഇരുപത്തിയൊന്ന് കിലോമീറ്റർ മാരത്തൺ രാവിലെ 4.30ന് കമ്മിഷണർ എ.പി.ഷൗക്കത്തലി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുപുറമെ 10 കിലോമീറ്റർ, 3 കിലോമീറ്റർ വിഭാഗങ്ങളിലും മാരത്തൺ നടക്കും.
സംസ്ഥാനം രൂപീകരിച്ച 1956-ന്റെ സൂചകമായി കുട്ടികൾക്കായി 1956 മീറ്റർ ഓട്ടവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴരയ്ക്ക് മേയർ ഒ.സദാശിവൻ ഇത് ഫ്ലാഗ് ഓഫ് ചെയ്യും.
മാരത്തണിനു തൊട്ടുമുൻപ് സൂംബാ ഡാൻസും ഉണ്ടായിരിക്കുന്നതാണ്. അയ്യായിരത്തോളം റണ്ണേഴ്സ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മാരത്തണിൽ ആകെ 3.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികൾക്കായി കാത്തിരിക്കുന്നത്.
കുടുംബമായോ ഗ്രൂപ്പുകളായോ പങ്കെടുക്കുന്നവർക്ക് ബെസ്റ്റ് കോസ്റ്റ്യൂം വിഭാഗത്തിലും പ്രത്യേക സമ്മാനങ്ങൾ നൽകും. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ഡിക്കാത്ലോൺ, യാന ഐവിഎഫ് ഫെർട്ടിലിറ്റി സെന്റർ, ഹാപ്പി പീനട്ട് ബട്ടർ, എച്ച്ഡിഎഫ്സി ബാങ്ക്, അക്വെഞ്ച്, അൽഹിന്ദ്.കോം, സ്നാക്ക് സീറോ, ടീം റാസ് സൂംബെ എന്നിവരുടെ പിന്തുണയോടെയാണ് മാരത്തൺ ഒരുങ്ങുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7012896549.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

