തിരുവനന്തപുരം വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരിശീലകനെ പോലീസ് പിടികൂടി. പുഞ്ചക്കരി സ്വദേശിയായ ശരത് ചന്ദ്രൻ ആണ് പിടിയിലായത്.
നീന്തൽ പരിശീലനവേളയിൽ വെള്ളത്തിനടിയിൽ വെച്ച് അധ്യാപകൻ മോശമായി പെരുമാറിയെന്ന് കാണിച്ച് വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം പുറത്തുപറഞ്ഞത്.
ഇതിനു പിന്നാലെ പ്രതിയെ സ്കൂൾ മാനേജ്മെന്റ് ജോലിയിൽ നിന്നും പുറത്താക്കി. അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി വ്യാപകമായ ആരോപണമുയരുന്നുണ്ട്.
പീഡനവിവരം അറിഞ്ഞിട്ടും അത് പോലീസിൽ അറിയിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് പ്രധാന ആക്ഷേപം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

