കൊരട്ടി ലോറിയിലെ സവാളച്ചാക്കിനടിയിലൊളിപ്പിച്ചു കടത്തിയ 3 കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സവാള ഒഴിവാക്കാൻ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ഇതു തൊണ്ടിയായി സൂക്ഷിക്കേണ്ടതില്ലാത്ത സാഹചര്യത്തിൽ വിറ്റൊഴിവാക്കാനാണു പൊലീസിന്റെ നീക്കം.
50 കിലോഗ്രാം വീതമുള്ള 118 ചാക്ക് സവാളയാണു ലോറിയിലുണ്ടായിരുന്നത്. 23നായിരുന്നു പിടികൂടിയത്.
കേസ് ആവശ്യത്തിനായി നിരോധിത പുകയില ഉൽപന്നങ്ങൾ തൊണ്ടിയായി സൂക്ഷിക്കണം. അതിനാൽ അവ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
നശിച്ചുപോകാൻ സാധ്യതയുള്ള സവാള ദേശീയപാതയോരത്തു കൊരട്ടി പഞ്ചായത്തിന്റെ വിശ്രമകേന്ദ്രത്തിനു സമീപം സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. സവാള ഏറ്റെടുക്കാനായി പൊലീസ് ചാലക്കുടി താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസിലേക്ക് അപേക്ഷ നൽകിയെങ്കിലും തീരുമാനമായിട്ടില്ല.
നശിക്കുംമുൻപേ ഒഴിവാക്കാനാണു പൊലീസിന്റെ ശ്രമം. ചില്ലറ മാർക്കറ്റിൽ 60 രൂപയാണു സവാളയ്ക്കു കിലോയ്ക്കു വില.
5,900 കിലോയാണു കസ്റ്റഡിയിലുള്ളത്. വിറ്റുകിട്ടുന്ന തുക റവന്യു ഡിപ്പോസിറ്റ് ഫണ്ടിലേക്ക് അടയ്ക്കും.
11 ടണ്ണോളം തൂക്കം വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണു പിടികൂടിയത്. കേസിൽ 3 പേർ അറസ്റ്റിലായിരുന്നു.
ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

