
ചർമ്മസംരക്ഷണത്തിന് ഇനി മുതൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിക്കാം. മുഖസൗന്ദര്യത്തിന് ഇവ ഉപയോഗിക്കാം..
ചർമ്മസംരക്ഷണത്തിന് ഇനി മുതൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിക്കാം.
ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, മുഖക്കുരു, കരിവാളിപ്പ് എന്നിവ ഇല്ലാതാക്കാനും ഓട്സ് സഹായിക്കും.
ഓട്സ് പൊടി പാലിനൊപ്പം ചേർത്ത് മുഖത്തിടുക.15 മിനുട്ട് കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
തെെരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ പ്രായമാകുന്ന ലക്ഷണങ്ങളായ വരകളും ചുളിവുകളും ഇല്ലാതാക്കാൻ സഹായിക്കും.
തെെര് മുഖത്തും കഴുത്തിലും പുരട്ടുന്നത് ചർമ്മം ലോലമാകാൻ സഹായിക്കും.
തക്കാളിയാണ് മറ്റൊരു ചേരുവക. ഒരു തക്കാളി ഉടച്ച് അതിന്റെ പൾപ്പ് എടുക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക.
കറ്റാർവാഴ ജെല്ലാണ് മറ്റൊരു ചേരുവക. കറ്റാർവാഴ ജെൽ മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]