വയനാട് ജില്ലയിലെ കൽപറ്റയ്ക്ക് സമീപം കാട്ടിക്കുളത്ത് കുത്തനെയുള്ള മലഞ്ചെരിവിൽ നിന്ന് താഴേക്ക് ഉരുണ്ടുവീണ് കുട്ടിയാന ചരിഞ്ഞു. കാട്ടിക്കുളം മുത്തുമാരിയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
സംഭവസ്ഥലത്തിന് സമീപമുള്ള തോട്ടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വന്യമൃഗങ്ങളുടെ ദാരുണമായ അവസ്ഥ പുറത്തുവന്നത്. കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് തെന്നിവീഴുന്ന കുട്ടിയാനയെ രക്ഷിക്കാനായി അമ്മയാനയും മറ്റൊരു കാട്ടാനയും കഠിനമായ ശ്രമങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറകളിൽ പതിഞ്ഞത്.
ആനകളുടെ ഈ രക്ഷാപ്രവർത്തനം വിഫലമാവുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് കുട്ടിയാനയെ ഈ പ്രദേശത്ത് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

