ലക്നൗ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം നിരവധി പേർക്ക് പരുക്കേറ്റു.
ഉത്തർപ്രദേശിലെ പൂർവാഞ്ചാൽ എക്സ്പ്രസ്വേയിൽ ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. രാഹുൽ ഗാന്ധി സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.
അഞ്ചു വാഹനങ്ങളാണ് രാഹുൽ ഗാന്ധിയ്ക്കൊപ്പമുണ്ടായിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീർത്തിപ്പെടുെന്നന്ന കേസിൽ സുൽത്താൻപുർ പ്രത്യേക കോടതിയിലെ വിധി കേൾക്കാനായി പോവുകയായിരുന്നു രാഹുൽ ഗാന്ധി.
ഡൽഹിയിൽനിന്ന് ലക്നൗവിലെത്തി, അവിടെനിന്ന് സുൽത്താൻപുരിലേക്കു പോകവേയായിരുന്നു അപകടം. അപകടസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

