കേരളത്തിൽ സ്വർണവില വീണ്ടും തിരിച്ചുകയറുന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച കുത്തനെ ഇടിഞ്ഞവില, ആഭരണപ്രിയർക്ക് വലിയ പ്രതീക്ഷകൾ സമ്മാനിച്ചിരുന്നു.
പവൻവില വൈകാതെ ഒരുലക്ഷം രൂപയ്ക്ക് താഴെ എത്തിയേക്കുമെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു പ്രവൃത്തിദിനങ്ങളിലായി കേരളത്തിൽ തിരിച്ചുകയറുകയാണ് സ്വർണവില.
ഇന്ന് രാവിലെ കേരളത്തിൽ ഗ്രാമിന് 15 രൂപ ഉയർന്ന് വില 13,085 രൂപയായി. 120 രൂപ ഉയർന്ന് 1,04,680 രൂപയാണ് പവൻവില.
18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 10,705 രൂപയിലെത്തി. വെള്ളിവില മാറിയില്ല; ഗ്രാമിന് 220 രൂപ.
രാജ്യാന്തരവില നേരിയതോതിൽ തിരിച്ചുകയറിയതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്. ഔൺസിന് 3979 ഡോളർിലേക്കുവരെ താഴ്ന്ന രാജ്യാന്തരവില ഇപ്പോഴുള്ള് 4009 ഡോളറിൽ.
കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ ഇത് 4010 ഡോളർ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച 3996 ഡോളർറും.
ഈ ചെറിയ വ്യത്യാസം കൊണ്ടാണ്, കേരളത്തിൽ ഇന്നുവില അൽപംമാത്രം കൂടിയത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഈയാഴ്ച വരാനിരിക്കേയാണ് സ്വർണത്തിന്റെ തിരിച്ചുകയറ്റം.
ക്രൂഡോയിൽ വില ബാരലിന് 115 ഡോളറിനടുത്താണെങ്കിലും ഇക്കുറി യുഎസ് ഫെഡ് പലിശനിരക്ക് കൂട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്ന് യുഎസ് ഡോളർ സൂചികയും യുഎസ് ബോണ്ട് യീൽഡും താഴ്ന്നിരുന്നു. ക്രൂഡോയിൽ വില 117 ഡോളറിൽ നിന്ന് 114 ഡോളറിലേക്കും താഴ്ന്നതോടെ അവസരം മുതലെടുത്ത് സ്വർണവില കൂടുകയായിരുന്നു.
രാജ്യാന്തര സ്വർണവില 2027ഓടെ 5400 ഡോളർ കടക്കുമെന്ന യുബിഎസ്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയ ആഗോള വമ്പൻ ധനകാര്യസ്ഥാപനങ്ങളുടെ പ്രവചനങ്ങളെ തള്ളി മറ്റൊരു ബാങ്കിങ് ഭീമനായ ബാങ്ക് ഓഫ് അമേരിക്ക രംഗത്തുവന്നു. സ്വർണവില രാജ്യാന്തര വിപണിയിൽ 5400 ഡോളറിൽ എത്തിയാൽ കേരളത്തിൽ പവൻവില 1.35 ലക്ഷം രൂപ ഭേദിച്ച് റെക്കോർഡ് ഇടും.
കഴിഞ്ഞ ജനുവരിയിൽ കുറിച്ച 1.31 ലക്ഷം രൂപയെന്ന റെക്കോർഡ് തകരും. രാജ്യാന്തര വില 3500 ഡോളറിലേിലേക്ക് ഇടിഞ്ഞേക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക പറയുന്നത്.
അങ്ങനെയെങ്കിൽ പവൻവില ഇപ്പോഴത്തെ നിലവാരത്തിൽ നിന്ന് താഴ്ന്ന് 94,000 രൂപയിലെത്താം. സ്വർണവില ഇടിയുന്നതിന് ബാങ്ക് ഓഫ് അമേരിക്ക നിരത്തുന്ന പ്രധാനവാദം ഇങ്ങനെ: ∙ ഓഗസ്റ്റ് 20ന് ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയശേഷം ഇതുവരെ രാജ്യാന്തര സ്വർണവില 8.3% ഇടിഞ്ഞു.
എണ്ണവില 15.4% ഉയർന്നു. ∙ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുകയും എണ്ണവില 150 ഡോളറിൽ എത്തുകയും ചെയ്താൽ സ്വർണവില അടുത്തവർഷത്തോടെ 3500 ഡോളറിലേക്കു താഴാം.
∙ 2025ൽ രാജ്യാന്തര സ്വർണവില 64% ഉയർന്നിരുന്നു. ഇന്ത്യയുടെ റിസർവ് ബാങ്കും ചൈനയുടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതും ഗോൾഡ് ഇടിഎഫിനു കിട്ടിയ സ്വീകാര്യതയും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സ്വർണത്തിന് ഗുണം ചെയ്തു.
∙ 2026 ജനുവരിയിൽ സ്വർണവില 14%, ഫെബ്രുവരിയിൽ 4.8% എന്നിങ്ങനെ കൂടി. ഫെബ്രുവരി അവസാനമായിരുന്നു ഇറാൻ-യുഎസ് യുദ്ധത്തുടക്കം.
∙ എണ്ണവില കൂടിയതോടെ സ്വർണവില താഴേക്കുനീങ്ങി. എന്നാൽ, ഓഗസ്റ്റോടെ നേട്ടം തിരിച്ചുപിടിച്ചു.
ഓഗസ്റ്റിൽ സ്വർണവില കൂടിയത് 13 ശതമാനമാണ്. സെപ്റ്റംബറിൽ സമ്മർദം വീണ്ടുമെത്തി.
വില 6.6% താഴ്ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

