ലോകത്തിലെ ഏറ്റവും ഭാരവും വലിപ്പവുമുള്ള സ്വർണ്ണംകൊണ്ടുള്ള കർണാഭരണങ്ങൾക്കുള്ള ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ്ആലുക്കാസ്. റെക്കോർഡുകൾ ഭേദിച്ച ഈ ജിമിക്കികൾ ദുബായ് ഗോൾഡ് ഡിസ്ട്രിക്കറ്റിലെ ജ്യുവൽ ഓഫ് ജോയ് ബൈ ജോയ്ആലുക്കാസിൽ യു.എ.ഇ സാമ്പത്തിക ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൂഖ് അൽ മാരി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു.
‘മയൂര സഹസ്ര’ എന്നാണ് ഈ മനോഹരമായ ജിമിക്കികൾക്ക് പേരിട്ടിരിക്കുന്നത്. മയിലുകളാണ് ഈ ആഭരണത്തിന്റെ ഡിസൈനിന് പ്രചോദനമായിട്ടുള്ളത്.
ഏകദേശം ആയിരം മയിലുകളുടെ പീലികൾ ചേരുന്ന രീതിയിലാണ് ഇതിന്റെ സങ്കീർണ്ണമായ രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്. ജോയ്ആലുക്കാസിന്റെ വിദഗ്ധരായ ശിൽപ്പികളുടെ കൂട്ടായ്മയാണ് ഈ ആഭരണങ്ങൾ തികഞ്ഞ നിപുണതയോടെ പണിതുയർത്തിയത്.
22 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത ഈ ജിമിക്കികൾക്ക് 16.514 കിലോഗ്രാം ഭാരമുണ്ട്. മുൻപത്തെ റെക്കോർഡ് ആഭരണത്തേക്കാൾ അഞ്ച് ഇരട്ടി വലിപ്പമാണ് ഈ പുതിയ സൃഷ്ടിക്കുള്ളത്.
ഭാവിയിലും ജ്യുവൽ ഓഫ് ജോയ് ബൈ ജോയ്ആലുക്കാസിൽ ഈ ആഭരണം സ്ഥിരമായി പ്രദർശനത്തിനുണ്ടാകും. അനാച്ഛാദന ചടങ്ങിൽ ദുബായ് ഗോൾഡൻ ജുവൽറി ഗ്രൂപ്പ് അംഗം ലൈല മുഹമ്മദ് സുഹൈൽ, ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ് സീനിയർ ഡയറക്ടർ റാഷ് അൽഹർമൂഡി, വേൾഡ് ഗോൾഡ് കൗൺസിൽ സീനിയർ പോളിസി ലീഡ് ലെവി പെസുലു, ജോയ്ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ജുവൽറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് എന്നിവർ സന്നിഹിതരായിരുന്നു.
“നാല് ദശകമായി ദുബായ് നഗരത്തിനൊപ്പമാണ് ജോയ്ആലുക്കാസും വളർന്നത്. ഈ നഗരത്തിനും ഈ അസംഭവ്യമായ ആശയം സാധ്യമാക്കിയ കലാകാരന്മാർക്കുമാണ് ഈ ആഭരണം ഞങ്ങൾ സമർപ്പിക്കുന്നത്.
ഒറ്റ ആഭരണത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകളെന്നത് ഞങ്ങളുടെ കുടുംബത്തിനും 13 രാജ്യങ്ങളിലുള്ള ഞങ്ങളുടെ ടീമിനും വർഷങ്ങളായി ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഓരോ ഉപയോക്താവിനും അഭിമാന നിമിഷമാണ്.” – ജോയ് ആലുക്കാസ് പറഞ്ഞു. “ഈ ആഭരണം വിൽപ്പനയ്ക്കുള്ളതല്ല.
ഇതൊരു നാഴികക്കല്ലാണ്. എല്ലാവരെയും ഈ ആഭരണം കാണാൻ ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലേക്ക് ഞങ്ങൾ ക്ഷണിക്കുകയാണ്.” – ജോൺ പോൾ ആലുക്കാസ് വ്യക്തമാക്കി.
ജ്യുവൽ ഓഫ് ജോയ് ബൈ ജോയ്ആലുക്കാസിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ഈ സവിശേഷ ആഭരണം കാണാൻ സന്ദർശകർക്ക് അവസരമുള്ളത്. ഇതിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്നും ജോയ്ആലുക്കാസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

