കൊച്ചി: കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍ സ്വദേശികളാണ് നാല് പേരും. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കളമശേരി മെഡിക്കല്‍ കോളേജിന് സമീപം ഇലക്ട്രോണിക് സിറ്റിയുടെ ഭാഗമായ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മൂന്ന് മണിയോടെയാണ് മണ്ണിടിഞ്ഞത്. ഏഴ് ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്. ഫൈജു മൊണ്ഡല്‍, കുടൂസ് മൊണ്ഡല്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
രക്ഷപ്പെടുത്തിയ രണ്ട് പേര് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉന്നത ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടകരമായ രീതിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്നാണ് വിവരം. ഒരാള്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന നിഗമനത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]