സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ബൈക്ക് വാങ്ങാൻ സാധിക്കാതെ സൈക്കിളിൽ ജോലിക്കെത്തിയിരുന്ന ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റിന്അനന്ത് അംബാനിയുടെ വക അപ്രതീക്ഷിത സമ്മാനം. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായഅനന്ത് അംബാനിയാണ് ഈ നിർധന തൊഴിലാളിക്ക് പുതിയ ഇലക്ട്രിക് സ്കൂട്ടർ നൽകി സഹായിച്ചത്.
ഈ സംഭവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർഹുസൈൻ മൻസൂരി പങ്കുവെച്ച ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. സൈക്കിളിലെത്തുന്ന ഡെലിവറി ഏജന്റിനോട്, എന്തുകൊണ്ടാണ് ബൈക്ക് വാങ്ങാത്തതെന്ന്ഹുസൈൻ മൻസൂരി ചോദിക്കുന്നതോടെയാണ് വിഡിയോ പുരോഗമിക്കുന്നത്.സുജിത്ത് എന്നു പേരുള്ള ഗിഗ് തൊഴിലാളിയുടെ മറുപടി കാഴ്ചക്കാരിൽ കൗതുകവും ഒപ്പം സങ്കടവുമുണർത്തുന്നതാണ്.
നിലവിലെ രൂക്ഷമായ വിലക്കയറ്റത്തിനിടയിൽ ഈ ജോലി ചെയ്ത് തനിക്ക് എങ്ങനെയാണ് ഒരു വാഹനം വാങ്ങാൻ സാധിക്കുകയെന്നാണ്സുജിത്ത് തിരിച്ചു ചോദിക്കുന്നത്. തുടർന്ന് ദസറ ആഘോഷങ്ങളുടെ ഭാഗമായി സൈക്കിളിൽ വരുത്തിയ അലങ്കാരങ്ങളെക്കുറിച്ചും ചോദ്യമുയരുന്നുണ്ട്.
ഈ സൈക്കിളാണ് തന്റെ ഉപജീവനമാർഗമെന്നും അതിനാൽ അതിനെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നുമാണ് തൊഴിലാളിയുടെ മറുപടി. ഡെലിവറി പൂർത്തിയാക്കി തിരികെ എത്തുമ്പോൾ തനിക്കൊരു സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്ന്ഹുസൈൻ മൻസൂരിസുജിത്തിന് ഉറപ്പുനൽകുന്നു.
തുടർന്ന് ചുവന്ന തുണികൊണ്ട് മൂടിവെച്ചിരുന്ന സമ്മാനത്തിന് അരികിലേക്ക്സുജിത്തിനെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. തുണി മാറ്റി മാറ്റുമ്പോൾ, ഇത്അനന്ത് അംബാനി ജിയുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു സമ്മാനമാണെന്ന്ഹുസൈൻ വെളിപ്പെടുത്തുന്നു.
തനിക്കായി കരുതിവെച്ച പുതുപുത്തൻ ഇലക്ട്രിക് സ്കൂട്ടർ കണ്ട ഉടൻസുജിത്ത് വികാരാധീനനായി പൊട്ടിക്കരയുന്നതും കാണാൻ സാധിക്കും.
ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊരു സൗഭാഗ്യം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം,അനന്ത് അംബാനിക്കുംഹുസൈനും ആവർത്തിച്ച് നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ ഈ ദൃശ്യങ്ങൾ എപ്പോഴാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
അനന്ത്സേവ ഫൗണ്ടേഷൻ മുഖേനയാണ്സുജിത്ത് ഉൾപ്പെടെയുള്ളവർക്ക് ഇത്തരത്തിലുള്ള സഹായങ്ങൾ എത്തിച്ചുനൽകുന്നത്. മുംബൈ നഗരത്തിൽ ഓൺലൈൻ ഡെലിവറി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നിർധനരായ തൊഴിലാളികൾക്ക് സൗജന്യമായി ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

